Saturday, 30 June 2012

പിന്‍വാതിലില്‍ ആഞ്ഞടിച്ചു കാറ്റിന്റെ താളത്തിനൊത്ത് തുള്ളി, പിന്നെ കുസൃതിയോടെ കാറ്റിനെ തള്ളി മാറ്റി തിമര്‍ത്തു പെയ്യുന്ന മഴ... ശമനത്തിന് അപ്പുറം മരച്ചില്ലകളില്‍, ഇലകളില്‍ ഒളിച്ചിരുന്ന് ഒരിളക്കളില്‍ പുനര്‍ സൃഷ്ടിക്കപ്പെടുന്ന മറു മഴ. വല്ലിക്കുടക്ക് മുകളില്‍ ക്ഷമയില്ലാത്ത ഒരു കുഞ്ഞിനെപ്പോലെ കൈകാലിട്ടടിക്കുന്ന മഴ. വാരിപുണരാന്‍ ആഞ്ഞു വന്നു ജലാലകളുടെ പ്രതിരോധത്തില്‍ പ്രതിഷേധത്തോടെ തരിച്ചു പോകുന്ന എന്റെ മഴ.... കാത്തിരിപ്പാണ് നിന്റെ വരവിനായ് ........

No comments:

Post a Comment